2010, ജൂൺ 7, തിങ്കളാഴ്‌ച

പടച്ചോന്‍ അയച്ച ദിര്‍ഹംസ്

ന്തൊരു ചൂടാ... മേല് കരിഞ്ഞുപോണ ചൂട്" എന്ട്രെന്‍സ്ഡോര്‍ തള്ളിത്തുറന്നു ഉള്ളിലോട്ടു ഓടിക്കയറി മൊയ്തുക്ക ലോബിയിലെ സോഫയിലിരുന്നു. മൊയ്തുക്ക മദീന സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറി മാനാണ്. ഞാന്‍ ഇരിക്കുന്ന റിസപ്ഷന് മുന്‍പിലൂടെ ഒരുദിവസം അനേകം തവണ ലിഫ്റ്റ്‌ കയറി ഇറങ്ങുന്നു. മൊയ്തുക്ക നാദാപുരം സ്വദേശിയാണ്, അവിടെ മോല്ലക്കയായിരുന്നു. നരബാധിച്ച താടിരോമങ്ങളില്‍ ഇടയ്ക്കു വിരോലോടിച്ചു മൊയ്തുക്ക പറഞ്ഞുതുടങ്ങും , ജീവിക്കാനുള്ള തത്രപാടില്‍ നാധാപുരത്തു കിടന്ന മൊല്ലാക്ക ദുബായില്‍ വന്നു സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറിമാനായ കഥ. ഇന്ന് മൂപ്പര്‍ ഇത്തിരി തിരക്കിലാണ്, കേരിബാഗുകളുമായി മൊയ്തുക്ക ലിഫ്റ്റ്‌ കാത്തു നിന്ന്പറഞ്ഞു "എനിക്കും സെക്യൂരിറ്റിപണി കിട്ടിയെങ്കില്‍ നന്നായേനെ... ചൂടും തണുപ്പും ഒന്നും അറിയേണ്ടല്ലോ". ബെല്‍ മുഴക്കി ലിഫ്റ്റ്‌ വന്നു നിന്നു, കയ്യില്‍ രണ്ടു പൂച്ചകളുമായി ഫെര്‍ണാണ്ടോ പുറത്തു ഇറങ്ങിവന്നു, ജര്‍മെന്‍ക്കാരനായ ഫെര്‍ണാണ്ടോ അഞ്ചുവര്‍ഷമായി ഇവിടുത്തെ താമസക്കാരനാണ്, കൂട്ടിനുള്ളത് രണ്ടു പൂച്ചകളും. ഫെര്‍ണാണ്ടോ ജീവിക്കുന്നത് തന്നെ പൂച്ചകള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാലും തെറ്റില്ല.

ഈ പൂച്ചകളുമായി എവിടെക്കാ? ഡോക്ട്ടറെ കാണിച്ചു ഒരു ജനറല്‍ ചെക്കപ്പ്‌, പൂച്ചകള്‍ അഭിമാനത്തോടെ ചുറ്റും നോക്കുന്നു. ഫെര്‍ണാണ്ടോയുടെ വെളുത്ത പ്രാഡോ കാര്‍ പൂച്ചകളെ കയറ്റി പുറത്തേക്കു പഞ്ഞുപോയി. ഡെലിവറി കഴിഞ്ഞു മൊയ്തുക്ക പൊള്ളുന്ന വെയിലിലേക്ക്‌ പിന്നെയും സൈക്കിളുമായി ഇറങ്ങി. ഇനി അടുത്ത ബില്‍ഡിംഗ്‌, അവിടെനിന്നു മറ്റൊന്നിലേക്കു, മരുഭൂമിയിലെ കത്തിക്കാളുന്ന ചൂടിനോട്‌ മല്ലടിച്ച് അങ്ങിനെ പാതിരാത്രി വരെ.

മുബൈലില്‍ഒരു മിസ്സിഡ്‌കാള്‍! ആരാണ് ഈ മിസ്സിഡ്‌ കാള്‍ വിദ്യ കണ്ടുപിടിച്ചത്? എന്തെങ്കിലും അകെട്ടെ, തിരിച്ചു വിളിച്ചു, അപചിരിതമായ ശബ്ദം, പിന്നെ മനസ്സിലായി റോങ്ങ് നമ്പരാണെന്ന്. വായില്‍ വന്ന ചീത്ത ഒതുക്കി ഫോണ്‍ കട്ടാക്കി. ഫെര്‍ണാണ്ടോ പൂച്ചകളെയും കൊണ്ട് തിരിച്ചുവന്നു, പൂച്ചകളുടെ രോമങ്ങള്‍ എടുത്തു കളഞ്ഞിരിക്കുന്നു. ഇതെന്താ ഇങ്ങിനെ? ഞാന്‍ ചോദിച്ചു!. ഈ കാലാവസ്ഥയില്‍ ഇതാണ് നല്ലെതെന്ന് ഡോക്ടോര്‍ പറഞ്ഞു. 500 ദിര്‍ഹംസ് ചിലവായി. തലേ ദിവസം പത്തു ദിറഹംസ് കൊടുത്ത് കരാമയില്‍ മാജിക്‌ സലൂണില്‍ പോയി മുടി വെട്ടിയത് അപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍. ലിഫ്റ്റ്‌ വന്ന് പൂച്ചകളെയും ഉടമസ്തനെയും മുകളിലോട്ടു കൊണ്ടുപോയി. അബൂദാബിയില്‍ നിന്ന് നിസാര്‍ വിളിച്ചു, അടുത്ത കൂട്ടുകാരില്‍ ഒരാള്‍. ഇതുപോലെ വിളിക്കും, പഴയ ഓര്‍മകളും കഴിഞ്ഞകാലവും പങ്കുവെക്കും. പത്തു പതിനാല് വര്‍ര്ഷം മുന്‍പുള്ള ആദ്യ ഗള്‍ഫ്‌ യാത്രയായിരുന്നു ഇന്ന് ഓര്‍ത്തെടുത്തത്‌. ഇടക്ക്, മാനേജര്‍ വന്നെന്നു പറഞ്ഞു നിസാര്‍ ഫോണ്‍ കട്ടാക്കി . എന്റെ മനസ്സില്‍ ആ നാളുകളിലെ ഓര്‍മ്മകള്‍ ഓടിയെത്തി , അത് പഴയ കാലം, ഗള്‍ഫ്‌ കാണും മുന്‍പുള്ള കാലം. എനിക്ക് ജോലി കൊറിയര്‍ സര്‍വിസില്‍ , നിസാറിനു ഓട്ടോ ഓടിക്കലും. എന്നും പ്രശ്നങ്ങളായിരുന്നു നിസാറിനു ചുറ്റും. നഷ്ടങ്ങളുടെ കണക്കുകള്‍ പെരുകി നില്കക്കള്ളി ഇല്ലാതായി , അവിടെനിന്നാണ് ഗള്‍ഫ്‌ എന്ന സ്വപ്നത്തിന്നു ചിറകുമുളക്കുന്നത്. ആദിവസം ഒന്നുകൂടി തെളിഞ്ഞു.

* * * * *

1997 സെപ്റ്റംബര്‍ ഒരു ഞായറാഴ്ച ഉച്ചനേരം എന്റെവീട്.

ഞാന്‍ വടക്കേ കോലായില്‍ വിശ്രമിക്കെ നിസാര്‍ വന്നു, അബുധാബിക്ക് വിസ കിട്ടി, ഒര്രഴ്ച്ചക്കുള്ളില്‍ പോകേണ്ടിവരും, ഫ്ലൈറ്റ് ടിക്കെട്ടും വിസയും കാണിച്ചു നിസാര്‍ പറഞ്ഞു.

തിയ്യതി ഉറപ്പായോ, ഞാന്‍ ചോദിച്ചു? എമിഗ്രേഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാത്രേ, അസിബായ് ഏറ്റിട്ടുണ്ട്. അസിബായി എന്ന് വിളിക്കുന്ന അസിസ്ക്ക നിസാറിന്റെ എളാപ്പയാണ്, മൂപ്പെര്‍ക്കുള്ള മുന്പരിജയം കാര്യങ്ങള്‍ വേഗത്തില്‍ ആക്കിയേക്കും

കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു വൈകുന്നേരം, നിസാര്‍ആദ്യ ഗള്‍ഫ്‌യാത്രയുടെ ഒരുക്കങ്ങളില്‍. ചിറമ്മലെ പള്ളിയില്‍ നിന്നും അസര്‍ ബാന്‍കു മുഴങ്ങികേട്ടു. നിസാര്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു.

ഗുരുവായൂര്‍സ്റ്റേഷനില്‍ നിന്ന് ഒരുഞ്ഞരക്കത്തോടെ ട്രെയിന്‍ നീങ്ങി. ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍ നിസാറും കൂടെ ഞാനും, ജനലിനു അകത്തേക്ക് ഓടിക്കയറുന്ന തണുത്തകാറ്റ്‌.

ഏറണാംകുളം സൗത്തില്‍ പസ്സ്പോട്ടുമായി അസിബായ് ഉണ്ടാകില്ലേ ? ആദി മറച്ചുവക്കാതെ ഞാന്‍ ചോതിച്ചു. ഉണ്ടാകും, ഇല്ലങ്കില്‍ കുഴഞ്ഞത് തന്നെ, നിസാര്‍ പടച്ചോനെ നീട്ടി വിളിച്ചു. ആലോചനകളില്‍ മുഴുകി ഞങ്ങള്‍ ഒരു മയക്കത്തിലേക്കു വീണു. പിന്നെയും ശബ്ദ കോലാഹലങ്ങള്‍ .ട്രെയിന്‍ ഏറണാംകുളം സൌത്ത് സ്റ്റേഷനില്‍ ഇരമ്പി നിന്നു. ആള്‍ക്കൂട്ടത്തില്‍ ഞങ്ങള്‍ അസിബായിയെ തിരഞ്ഞു. കയ്യില്‍ ഒരു കറുത്ത പെട്ടിയുമായ് കയറി അസിബായി ഞങ്ങല്‍ക്കൊപ്പം ചേര്‍ന്നു. പുറത്തു മഴ കനത്തു .

കാര്യം നടന്നോ, പാസ്പോര്‍ട്ട് കിട്ടിയോഎന്ന് നിസാര്‍? മറുപടിയായി അസിബായി വെളുക്കെ ചിരിച്ചു. നിസാറിന്റെ പരിഭ്രമം അറിഞ്ഞു അസിബായി "സമാധാനമായിരിക്കടോ വഴിയുണ്ടാക്കാം" എന്നായി. ഇരുട്ടിനെ തുളച്ചു ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു . എപ്പോഴോ കണ്ണുകളടഞ്ഞുപോയി ഉറക്കത്തിലേക്ക്.

തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തു കടന്നു ഓട്ടോയില്‍ പഴക്കം ചെന്ന ഒരു ലോഡ്ജിനു മുന്‍പില്‍ ആ യാത്ര അവസാനിച്ചു .

മഴ നനച്ച അപരിചിതമായ റോഡുകളിലൂടെ അസിബായിയെ അനുഗമിച്ചു. നാളെയാണ് യാത്ര. എമിഗ്രേഷന്‍ കഴിഞ്ഞു പാസ്പോര്‍ട്ട്‌ വന്നിട്ടില്ലന്നു ചാലയിലെ എം.ജെ ട്രാവെല്‍സ് മാനജെര്‍ ഗഫൂര്‍ക പറഞ്ഞത്കേട്ട് ആവലാതിയായി, അപ്പോള്‍ നാടകീയമായ ചിലതുണ്ടായി, ജീപ്പില്‍ വന്നിറങ്ങിയ കുറെ തടിമാടന്മാര്‍ മാനജെര്‍ ഗഫൂര്‍കാടെ കഴുത്തിന്‌ പിടിച്ചു, ട്രാവല്‍സ് കത്തിച്ചുകളയുമെന്ന് ഭീഷണി. പകച്ചുപോയ ഞങ്ങള്‍ കാര്യം തിരക്കി, എമിഗ്രേഷന് കൊടുത്ത പാസ്പോര്‍ട്ട് നാല് നാളായിട്ടും കിട്ടീട്ടില്ല, അത്കേട്ട് തലയ്ക്കു അടിയെറ്റപോലെ നിസാര്‍ ഇരുന്നു. എമിഗ്രേഷന്‍ വേണ്ട, പാസ്പോര്‍ട്ട് കിട്ടിയ്യമാതിയെന്നായി നിസാര്‍. അസിബായി ഒരു സിഗ്രടിനു തീകൊളുത്തി .

രാത്രിയില്‍ നിയോണ്‍ ബള്‍ബുകളുടെ വെട്ടത്തില്‍ നഗരം. റോഡുകളില്‍ വാഹനങ്ങളുടെ നിര . തമ്പാനൂരിലെ മുന്തിയ ഹോട്ടലില്‍ കയറി ചില്ലി ചിക്കനും പുറോട്ടയും കഴിച്ചു .റൂമിലെത്തി അസിബായി അണ്ടര്‍വയര്‍ കഴുകിയിട്ടു.

പിറ്റേന്ന് പാസ്പോര്‍ട്ട് കിട്ടി. പക്ഷെ കാത്തിരുന്നത് മറ്റൊരു വാര്‍ത്തയായിരുന്നു. ഗള്‍ഫ്‌ എയര്‍ ഫ്ലൈറ്റ് കാന്‍സല്‍ ആയിരിക്കുന്നു. സ്വപ്നഭൂമിയിലെക്കുള്ള യാത്ര ഇനിയും അകലെയാണ്.

രണ്ടുനാളുകള്‍ കടന്നുപോയി. ബദല്‍ ഫ്ലൈറ്റ് ഇല്ല, വിസ്മയകരമായ അനിശ്ചിതത്വത്തില്‍ ഗള്‍ഫ്‌ യാത്ര കുടുങ്ങിക്കിടന്നു. കരുതിയിരുന്ന പണം തീരാറായി. ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ തള്ളി നീക്കും. തമ്പാനൂര്‍ വിട്ടു എയെര്‍പ്പോട്ടിനു അടുത്തേക്ക് ഞങ്ങള്‍ മാറിതമാസിച്ചു. തട്ടുകടയിലെ കഞ്ഞിയായിരുന്നു അത്താഴം. അസിബായി അണ്ടര്‍വയര്‍ കഴുകി കിടന്നുറങ്ങി. മുറിയില്‍ ഇരുന്നാല്‍ എയര്‍പോര്‍ട്ട് കാണാം, എന്നെങ്കിലും ഒരുനാള്‍ അവിടെ നിന്നും വിമാനം കയറുമെന്ന പ്രതീക്ഷയില്‍ നിസാര്‍ കാത്തിരിക്കുന്നു.

പിറ്റേന്ന് ഗള്‍ഫ്‌എയറിന്റെ പ്രധാന ഓഫീസിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കും, അവിടെ ഗള്‍ഫ്‌എയര്‍ ജീവനക്കാരും മൂന്ന്നാളായി യാത്രമുടങ്ങി ക്ഷമനശിച്ച യാത്രക്കാരും ഘോരമായ വാക്കേറ്റം, ഫയലുകളും മറ്റും വലിചെറിയപ്പെട്ടു, രംഗം പ്രക്ശുബ്ദമായി, ഇതിനിടെ നിസാര്‍ ഒരിടത്ത് ഉറച്ചു നിന്ന് തലക്കൊണ്ട് ആങ്ങ്യഭാഷയില്‍ എന്നെ മാടിവിളിച്ചു.

"ഷൂസിനടിയില്‍ കുറച്ചു പണമുണ്ട് ആരും കാണാതെ എടുക്കണം".

സ്വന്തം പേഴ്സ് ഞാന്‍ താഴെയിട്ടു കുനിഞ്ഞു അതെടുക്കുന്നതായി ഭാവിച്ചു, ഒരു നിമിഷം നിസാര്‍ ഷൂസ് മറ്റിയെതും പണമെടുത്തു ഞങ്ങള്‍ പുറത്തുകടന്നു. ഇല്ല, ആരും കണ്ടിട്ടില്ല!! അല്‍പം ചെന്ന് നോക്കുമ്പോള്‍ യു.എ.ഇയുടെ കുറെ കറന്‍സികള്‍... ദിര്‍ഹംസ് എന്നെഴുതിയിരിക്കുന്നു, തിരിചെല്പ്പിക്കണോ...? അതോ...? മനസ്സ് രണ്ടു തട്ടിലായി...!! ലോഡ്ജിലേക്ക് വിളിച്ചു അസിബായോടു വിവരം പറഞ്ഞു. ഒരു ചിരിയോടെ അസിബായ് മക്കളെ തിരിച്ചു കൊടുക്കല്ലേ... ഇത് നമ്മുടെ കഷ്ട്ടപാട് കണ്ട് "പടച്ചോന്‍ അയച്ചതാണ്". ഞങ്ങള്‍ യോജിച്ചു ശരിയാണ്, ഇത് പടച്ചോന്‍ അയച്ചത് തന്നെ, ദിര്‍ഹംസ് മാറി, രണ്ടായിരം രൂപ. അന്നുച്ചക്കു കുശാലായ ശാപ്പാട്.

ഞങ്ങള്‍ ശംഗുമുഖം കടപ്പുറത്തേക്ക് നടന്നു. സായാഹ്നം അതിന്റെ പീലികള്‍ വിടര്‍ത്തിയിരിക്കുന്നു. സൂര്യന്‍ ചുവന്ന ഒരു പൊട്ടായി മാറുന്ന കാഴ്ച..., ആകാശത്തിന് നിറച്ചാര്‍ത്ത് നല്‍കി മേഘങ്ങള്‍..., കടല്‍പക്ഷികള്‍ അനാദിയിലേക്ക് പറന്നകലുന്നു..., കടലിന്റെ കരച്ചില്‍ നിശബ്ദതയില്‍ നിന്നെത്തുന്ന സംഗീതം പോലെ..., കടലിലും കരയിലും ഇരുട്ട് പരക്കുന്നു..., ഞങ്ങള്‍ മടങ്ങി.

ഗള്‍ഫ്‌എയെറിലെ യാത്ര ഇനി നടക്കില്ലെന്നു ഉറപ്പായി. വീടിലേക്ക്‌ വിളിച്ച് ചാവക്കാട് അക്ബര്‍ ട്രാവെല്സില്‍ പണം അടപ്പിച്ചു. എയെര്‍ഇന്ത്യയുടെ പുതിയ ടിക്കെറ്റ് തിരുവനന്തപുരം അക്ബര്‍ ട്രാവെല്സില്‍ നിന്ന് വാങ്ങിച്ചു. പക്ഷെ ഒരു പ്രശ്നം വൈറ്റിംഗ് ലീസ്റ്റിലാണ്. ലെഗേജുമായി പുലര്‍ച്ചെ രണ്ടുനാള്‍ പോയിമടങ്ങി. നിസാറിനു മടുത്തു. സ്വന്തം വിധിയെ പഴിച്ചു. മൂന്നാംനാള്‍ അകത്തേക്ക് പോയി അല്പം കഴിഞ്ഞു നിസാര്‍ തിരികെ ഓടിയെത്തി, മുഖത്ത് അമ്പരപ്പും സന്തോഷവും ''എല്ലാം ശരിയായി...!! " വാക്കുകള്‍ ചിലത് തൊണ്ടയില്‍ കുരുങ്ങിയോ... ?'' ഞാന്‍ കയ്‌ ഉയര്‍ത്തി വീശി... നിസാര്‍ നടന്നു നീങ്ങുന്നു, സ്വപ്ന ഭൂമിയിലേക്ക്‌... പിന്നെ എന്റെ കാഴ്ചക്കപ്പുറം മറയുന്നു.

* * * * *

ബംഗാളി ക്ലീനെര്‍ അലി റിസപ്ഷനിലേക്ക് ഓടിയെത്തി. ഞാന്‍ ഓര്‍മകളില്‍ നിന്ന് പുറത്തു കടന്നു. റൂഫ് ഫ്ലോറില്‍ ജിമ്നെഷ്യം റൂമില്‍ യൂനസ്ബല്കാതി എന്ന മൊറോക്കന്‍ കുഴഞ്ഞു വീണിരിക്കുന്നു. ഞാന്‍ മുകളിലെത്തി, തണ്ടല്‍ ഉയര്‍ത്താനാകാതെ മൊറോക്കന്‍ കിടക്കുന്നു.. പാവം.. ഹെവി വൈറ്റുവെച്ചു ഡംമ്പ്ള്സ് പൊക്കിയതാണ്. ആംബുലന്സിനു വിളിച്ചു. മിനുട്ടുകള്‍... യൂനിസ് ബാക്കടിയെ എടുത്തു ആംബുലന്സ് ദുബായ് ഹോസ്പിറ്റലിലേക്ക്... ബാങ്ക് സ്ട്രീറ്റിലെ പള്ളിയില്‍ നിന്നും ഉയര്‍ന്ന ളുഹര്‍ ബാങ്കിന്റെ അലയൊലികള്‍ തെരുവോരങ്ങളില്‍ മാറ്റൊലികൊണ്ടു.

അഷ്‌റഫ്‌ ഐനിക്കല്‍
ദുബായ്

8 അഭിപ്രായങ്ങൾ:

  1. adipoli... aadhyathe paragraphil thannne gulfile panakkaranum paavappettavanum thammilulla andharan rasakaramayi paranhirikkunnu...iniyum pratheekshikkunnu

    മറുപടിഇല്ലാതാക്കൂ
  2. Kalakkedaa monee... Iniyum pratheekshikkunnu nammude pazhaya kadhakal.. pooram kadhakal...cricket kadhakal..nisarinte AVASTHA.... porattteee...

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു.. !!!
    അക്ഷരതെറ്റുകള്‍ ഒത്തിരി കണ്ടപ്പോ ഇഷ്ട്ടായില്ലാ

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂൺ 9 6:24 AM

    nannayirunnu....very good

    മറുപടിഇല്ലാതാക്കൂ
  5. ഇഷാടായി ..പിന്നെ ചാവക്കാട് എവിടെയാനെന്നാ പറഞ്ഞെ

    മറുപടിഇല്ലാതാക്കൂ